മംഗളൂരുവിൽ എക്​സ്​പ്രസ്​ വിമാനം ​റൺവേയിൽനിന്ന്​ തെന്നി; ദുരന്തമൊഴിവായി

മുംബൈ: മംഗലാപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം ദുരന്തത്തിൽനിന്ന്​ ഒഴിവായത്​ തലനാരിഴക്ക്​. 185 യാത്രക്കാരുമായി ദുബൈയിൽനിന്ന്​ എത്തിയ വിമാനം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ തെന്നിമാറുകയായിരുന്നു. ഞായറാഴ്​ച പുലർച്ചെ 4.45നായിരുന്നു​ സംഭവം. തെന്നിമാറിയെങ്കിലും പൈലറ്റി​​​​െൻറ ഇടപെടൽ അപകടങ്ങളില്ലാതെ കാത്തു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്​. ശക്​തമായ കാറ്റാണ്​ അപകട കാരണമെന്നു പറയുന്നു. സംഭവത്തെ കുറിച്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. 
അപകടങ്ങൾക്ക്​ ഏറെ പഴികേട്ട ടേബിൾ ടോപ്​ വിമാനത്താവളമായ മംഗലാപുരത്ത്​ 2010ൽ ദുബൈയിൽ നിന്നെത്തിയ എക്​സ്​പ്രസ്​ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി താഴ്​ചയിലേക്ക്​ പതിച്ച്​ 158 പേർ മരിച്ചിരുന്നു. 
 

Tags:    
News Summary - manglore airport express flight skid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.