വീട്ടിൽ നിന്നിറങ്ങുന്നത് തടഞ്ഞ പൊലീസിനെ കൈകാര്യം ചെയ്തു; വൈ.എസ് ശർമിളയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഹൈദരാബാദ്: വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് ​വൈ.എസ് ശർമിള വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് തടഞ്ഞ് പൊലീസ്. ടി.എസ്.പി.എസ്.സി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘങ്ങൾക്ക് മുന്നിൽ നിവേദനം നൽകാനായി വീട്ടിൽ നിന്നിറങ്ങാൻ ശ്രമിച്ചതാണ് പൊലീസ് തടഞ്ഞത്.

വീട്ടിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. അവരെ മറികടന്ന് വാഹനത്തിന് അടുത്തെത്താൻ ശർമിളക്ക് സാധിച്ചെങ്കിലും വാഹനത്തിൽ കയറാൻ ​പൊലീസ് അനുവദിച്ചില്ല. തുടർന്ന് അവർ വീടിനു മുന്നിൽ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു.

തന്നെ തടഞ്ഞെന്നും കൈകാര്യം ചെയ്തെന്നും ആരോപിച്ച് ശർമിള പൊലീസുകാരുമായി വാഗ്വാദം നടത്തി. രോഷാകുലയായ ശർമിള കാറിൽ കയറുന്നത് തടഞ്ഞ പൊലീസുകാരനെ അവർ തള്ളി മാറ്റുകയും കൈ പിടിച്ചു വലിച്ച വനിതാ പൊലീസിനെ അടിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. തുടർന്ന് അവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. 

Tags:    
News Summary - ‘Manhandled’, YS Sharmila ‘slaps’ woman constable; detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.