ഇംഫാൽ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ മണിപ്പൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജിവെച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കൊന്തോജവും ഇദ്ദേഹത്തോടൊപ്പം എട്ട് കോൺഗ്രസ് എം.എൽ.എമാരും രാജിവെച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജിവെച്ച നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറിലാണ് ഗോവിന്ദാസ് കൊന്തോജം മണിപ്പൂർ കോൺഗ്രസ് അധ്യക്ഷനായത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് നേതാക്കളെ ചാക്കിടാനുള്ള നീക്കങ്ങൾ ബി.ജെ.പി തകൃതിയാക്കിയിരുന്നു.
മണിപ്പൂരിൽ ഭരണത്തിലുള്ള ബി.ജെ.പിക്ക് 36 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ആകെ അംഗങ്ങളുടെ എണ്ണം 60 ആണ്. 21 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക പ്രാദേശിക പാർട്ടികളെ കൂടെച്ചേർത്താണ് ഭരണത്തിലേറിയത്. 2017ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.