ഇംഫാൽ: മുൻ ദേശീയ ഫുട്ബാൾ താരം കൂടിയായ എൻ. ബിരേൻ സിങ്ങിനെ നായകനാക്കി മണിപ്പൂരിൽ ബി.ജെ.പിയുടെ ആദ്യ മന്ത്രിസഭ അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ നജ്മ ഹിബത്തുല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പിയിൽനിന്നും സഖ്യകക്ഷികളിൽനിന്നുമായി മറ്റ് എട്ട് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയിലേക്ക് ചാടിയ കോൺഗ്രസ് എം.എൽ.എ ശ്യാംകുമാറിനും മന്ത്രിപദം ലഭിച്ചു. നാഷനൽ പീപ്ൾസ് പാർട്ടിയിലെ വൈ. ജോയ്കുമാറാണ് ഉപമുഖ്യമന്ത്രി. ബിശ്വജിത് സിങ്, ജയന്തകുമാർ സിങ്, ഹാവോകിപ് (ബി.ജെ.പി), എൻ. കയീസി (എൻ.പി.പി), എൽ. ദിഖൊ (നാഗ പീപ്ൾസ് ഫ്രണ്ട്), കരം ശ്യാം (എൽ.ജി.പി) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ. 60 അംഗ നിയമസഭയിൽ 21 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. എന്നാൽ, 32 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ട് ഇവരെ ഗവർണർക്കു മുന്നിൽ ഹാജരാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു.
കോൺഗ്രസാകെട്ട 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കേവല ഭൂരിപക്ഷത്തിനുവേണ്ട മൂന്ന് എം.എൽ.എമാരുടെ കൂടി പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് അധികാരത്തിൽനിന്ന് പുറത്താകുന്നത്. ഇതിനിടെയാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശ്യാംകുമാർ ബി.ജെ.പിയിലേക്ക് മറുകണ്ടംചാടി മന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.