ഇംഫാൽ: മണിപ്പൂരില്‍ മേയ്തേയി വിഭാഗക്കാരായ കുട്ടികൾ കൊലചെയ്യപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ കുകി സമുദായക്കാരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന് കുക്കി സംഘടനകൾ. ഈ ആവശ്യവുമായി രാവിലെ ആറ് മുതൽ രാത്രി ഒമ്പതുവരെ ദേശീയപാത 37 ഉപരോധിക്കാൻ കുകി സംഘടനയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി ആഹ്വാനം ചെയ്തു.
രണ്ടു കുട്ടികളുടെ കൊലപാതകത്തില്‍ അഞ്ചു പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. പവോമിന്‍ലുന്‍ ഹാക്കിപ്പ്, എസ് മല്‍സൗണ്‍ ഹാക്കിപ്, ലിംഗ്നെയ്ചോങ് ബൈറ്റെക്കുകി, ടിന്നൈല്‍ഹിംഗ് ഹെന്‍താങ് എന്നിവരാണ് കൊലപാതകത്തില്‍ അറസ്റ്റിലായത്.
മേയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അഞ്ചു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുത്ത കേസുകളില്‍ മാത്രം നടപടിയെടുക്കുന്നെന്ന് കുക്കി സംഘടനകള്‍ ആരോപിക്കുന്നു. ചുരാചന്ദ്പൂരില്‍ കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്‍റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.
പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആണ് ഇംഫാലില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. 17ഉം 21ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളെ ജൂലൈ ആറിനാണ് കാണാതായത്. പിന്നീട് വിദ്യാർഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ എന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.