ആദ്യഘട്ട വോട്ടെടുപ്പ്; മണിപ്പൂരിൽ 78 ശതമാനം പോളിങ്

ഇംഫാൽ: രണ്ട് ഘട്ടമായി നടക്കുന്ന മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 78.03 ശതമാനം പോളിങ് രേഖപ്പെടുത്തി. 38 മണ്ഡലങ്ങളിലേക്കാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ആകെ 60 നിയമസഭ മണ്ഡലങ്ങളാണുള്ളത്.

12,09,439 പേരാണ് വൈകീട്ട് ആറ് മണിവരെ വോട്ട് രേഖപ്പെടുത്തിയത്. 1721 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

മാർച്ച് അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മാർച്ച് 10ന് വിധി പ്രഖ്യാപിക്കും. മണിപ്പൂർ കൂടാതെ യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം മാർച്ച് 10നാണ്. 

Tags:    
News Summary - Manipur polls highlights: 78 per cent voter turnout recorded in polling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.