ഇംഫാൽ: മണിപ്പൂരിനെ ഇന്ത്യയുമായി ലയിപ്പിച്ചതിന്റെ വാർഷികദിനമായ ഞായറാഴ്ച വിവിധ തീവ്രവാദ സംഘടനകൾ ആഹ്വാനംചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചു. വാണിജ്യസ്ഥാപനങ്ങളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. ചില സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) ഉൾപ്പെടെ അഞ്ച് നിരോധിത സംഘടനകളുടെ കൂട്ടായ്മയായ ഏകോപനസമിതിയാണ് (കോർകോം) രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനം ചെയ്തത്.
മണിപ്പൂരിലെ മഹാരാജ് ബുദ്ധചന്ദ്ര 1949 സെപ്റ്റംബർ 21നാണ് ഇന്ത്യയുമായുള്ള ലയനക്കരാറിൽ ഒപ്പുവെച്ചത്. ഒക്ടോബർ 15നാണ് കരാർ പ്രാബല്യത്തിൽ വന്നത്. ഈ ദിവസം തീവ്രവാദ ഗ്രൂപ്പുകൾ കരിദിനമായാണ് ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.