മണിപ്പൂരിൽ ബന്ദ് പൂർണം
text_fieldsഇംഫാൽ: മണിപ്പൂരിനെ ഇന്ത്യയുമായി ലയിപ്പിച്ചതിന്റെ വാർഷികദിനമായ ഞായറാഴ്ച വിവിധ തീവ്രവാദ സംഘടനകൾ ആഹ്വാനംചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചു. വാണിജ്യസ്ഥാപനങ്ങളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. ചില സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) ഉൾപ്പെടെ അഞ്ച് നിരോധിത സംഘടനകളുടെ കൂട്ടായ്മയായ ഏകോപനസമിതിയാണ് (കോർകോം) രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനം ചെയ്തത്.
മണിപ്പൂരിലെ മഹാരാജ് ബുദ്ധചന്ദ്ര 1949 സെപ്റ്റംബർ 21നാണ് ഇന്ത്യയുമായുള്ള ലയനക്കരാറിൽ ഒപ്പുവെച്ചത്. ഒക്ടോബർ 15നാണ് കരാർ പ്രാബല്യത്തിൽ വന്നത്. ഈ ദിവസം തീവ്രവാദ ഗ്രൂപ്പുകൾ കരിദിനമായാണ് ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.