മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രി പാര്‍ലമെന്റിൽ മറുപടി പറയണമെന്ന് യെച്ചൂരി

ന്യൂഡൽഹി: മണിപ്പുര്‍ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിൽ മറുപടി പറയണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപടൊതിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു.

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 79 ദിവസം വേണ്ടിവന്നു. പ്രധാനമന്ത്രി ഇത്രയും കാലം എന്തുകൊണ്ട് മിണ്ടാതിരുന്നു? മണിപ്പൂര്‍ വിഷയം പാര്‍ലമെൻറിൽ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ മറുപടി പറയാത്തതെന്നും യെച്ചൂരി ചോദിച്ചു.

മെയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നത്. എന്നിട്ടും നടപടിയുണ്ടായില്ല. ബിരേന്‍ സിങ്  സര്‍ക്കാരിനെ മാറ്റുകയാണ് വേണ്ടത്. പെണ്‍കുട്ടികളെ ആക്രമിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം. അതാണ് നിയമം. അത് നടപ്പിലാക്കണം. എന്തുകൊണ്ട് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു.

Tags:    
News Summary - Manipur Riots: Yechury wants to Prime Minister answer in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.