ഇംഫാൽ(മണിപ്പൂർ): കൊറോണ മഹാമാരിക്കാലത്ത് മെബൈൽ ഗെയിം വികസിപ്പിച്ച് മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള വിദ്യാർഥി. ബാൽദീപ് നിങ്തൗജാൻ എന്ന ഒമ്പതാം ക്ലാസുകാരനാണ് ഗെയിം നിർമിച്ചത്. കോവിഡ് മാർഗ നിർദേശങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മൊബൈൽ ഗെയിമിന് 'കൊറോബോയ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഗെയിം ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 'ഇന്ത്യയിൽ (മണിപ്പൂർ) നിന്നുള്ള ഒറ്റപ്പെട്ടു പോയ ഒരു ആൺകുട്ടിക്ക് വീട്ടിലേക്ക് പോകണം. പരമ്പരാഗത മണിപ്പൂരി വസ്ത്രവും മാസ്കുമാണ് വേഷം. അവൻ അവെൻറ ലക്ഷ്യത്തിലേക്ക് ഓടും. യാത്രക്കിടെ അവൻ പോയിൻറുകൾ നേടും. പൊലീസ് പിടികൂടുകയാണെങ്കിൽ 5000 പോയിൻറുകൾ കുറയും.' -പ്ലേ സ്റ്റോറിൽ ഗെയിമിനെ കുറിച്ചുള്ള വിവരണത്തിൽ പറയുന്നു.
ഒരു എത്തിക്കൽ ഹാക്കർ ആവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നിർമിത ബുദ്ധിയെക്കുറിച്ചും മറ്റ് സാങ്കേതിക വിദ്യയെ കുറിച്ചുമെല്ലാം കൂടുതൽ പഠിക്കണമെന്നുമാണ് ബാൽദീപ് നിങ്തൗജാൻ പറയുന്നത്. കോവിഡിനെ കുറിച്ച് ഒരു ഗെയിം നിർമിക്കാൻ അമ്മാവനാണ് നിർദേശിച്ചത്. അങ്ങനെ അതിൽ താൽപര്യം വന്നു. കഴിഞ്ഞ ആഴ്ചയിലാണ് ഗെയിമിെൻറ ജോലി പൂർത്തിയായത്. അത് പുറത്തു വിട്ടത് വെള്ളിയാഴ്ചയാണെന്നും വിദ്യാർഥി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.