മണിപ്പൂർ: കുക്കി ഗാനരചയിതാവ് മംഗ്‌ബോയ് ഉൾപ്പെടെ രണ്ടുപേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഇംഫാൽ: കുക്കി ഗാനരചയിതാവ് മംഗ്‌ബോയ് ഉൾപ്പെടെ രണ്ടുപേർ മണിപ്പൂരിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മംഗ്‌ബോയ് ചുരാചന്ദ്പൂർ ജില്ല ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് മരണത്തിന് കീഴടങ്ങിയത്.

വ്യാഴാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലെ ഖോയ്‌റെന്‍റക് താഴ്‌വരയിലും ചുരാചന്ദ്പൂർ ജില്ലയിലെ ചിങ്‌ഫെയ്, ഖൗസാബുങ് പ്രദേശങ്ങളിലും സംഘർഷം ഉണ്ടായി. ചുരാചന്ദ്പൂരിനും ബിഷ്ണുപൂരിനും ഇടയിലെ നരൻസീന ഗ്രാമത്തിന്‍റെ അടുത്താണ് ശക്തമായ വെടിവെപ്പ് ഉണ്ടായത്. ചിങ്ങ്‌ഫെയ് പ്രദേശത്ത് പരിക്കേറ്റ അഞ്ച് വ്യക്തികളിൽ മൂന്നുപേരെ ചുരാചന്ദ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഉയർന്നെന്നും റിപ്പോർട്ടുകളുണ്ട്.

പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഇംഫാൽ വെസ്റ്റ്, തൗബാൽ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽനിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ആഗസ്റ്റ് 29 മുതൽ കുക്കികളും മെയ്തേയികളും തമ്മിലുള്ള തുടർച്ചയായ വെടിവെപ്പിനെ തുടർന്ന് ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം നിർണ്ണായകമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബിരേൻ സിങ്, ജനം ശാന്തത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Manipur Violence: Kuki Songwriter Mangboi Among Two Killed In Fresh Firing In State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.