മനീഷ് സിസോദിയ

മനീഷ് സിസോദിയയെ സി.ബി.ഐ പ്രതി ചേർത്തു

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ പ്രതി ചേർത്തു. പുതിയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.

ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട്​ ആം ആദ്മി പാർട്ടിയിലെ രണ്ടാമനായ മനീഷ്​ സിസോദിയയുടെ വസതിയിൽ സി.ബി.ഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. രാവിലെ എട്ടുമണിക്ക്​ ആരംഭിച്ച റെയ്​ഡ്​ രാത്രിവരെ നീണ്ടു.

മന്ത്രിയുടെ വസതി കൂടാതെ, ഡൽഹി, ഗുഡ്​ഗാവ്​, ചണ്ഡീഗഡ്​, മുംബൈ, ലഖ്നോ, ഹൈദരാബാദ്​, ബംഗളൂരു അടക്കം 30 കേന്ദ്രങ്ങളിലും റെയ്​ഡ്​ നടന്നു. റെയ്​ഡിൽ പണം അടക്കമുള്ള ഒന്നും കണ്ടെത്താനായിട്ടില്ല.

ഡൽഹി സർക്കാറിന്‍റെ 2021-22 വർഷത്തെ മദ്യനയത്തിൽ ഡൽഹി ലഫ്​. ഗവർണർ വി.കെ സക്​സേനയുടെ നിർദേശ പ്രകാരം കഴിഞ്ഞമാസമാണ്​ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്​. കേസിൽ സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെയാണ്​ കേസെടുത്തത്​​.

എക്സൈസ്​ കമീഷണർ അടക്കം മൂന്ന്​ ഉ​ദ്യോഗസ്ഥരും ബാർ ഉടമകളുമാണ്​​ മറ്റുള്ളവർ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ​ആരോഗ്യമന്ത്രിയും കെജ്രിവാളിന്‍റെ വിശ്വസ്തനുമായ സത്യേന്ദർ ജെയ്​നി​നെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ അറസ്റ്റ്​ ചെയ്തതിന്​ പിന്നാലെയാണ്​ മനീഷ്​ സിസോദിയക്കെതിരെ സി.ബി.ഐ നടപടി.

Tags:    
News Summary - Manish Sisodia No. 1 Of 15 Accused In CBI Case On Delhi Liquor Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.