ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കി. ദില്ലി റോസ് അവന്യൂ കോടതിയിലാണ് സിസോദിയയെ ഹാജരാക്കിയത്. സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണനാണ് ഹാജരാവുക. ചോദ്യം ചെയ്യുന്നതിനായി അഞ്ചുദിവസം സിസോദിയയെ കസ്റ്റഡിയിൽ വേണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.അന്വേഷണം മുന്നോട്ടു പോകാൻ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.
അതിനിടെ, സിസോദിയയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. എ.എ.പി ആസ്ഥാനത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പാർട്ടി ആസ്ഥാനത്തിനു സമീപത്തെ പ്രതിഷേധം അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ.
മദ്യ നയ കേസിൽ അറസ്റ്റിലാകുന്ന ഡൽഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നും എത്ര മാസം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണെന്നും ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.