ന്യൂഡൽഹി: ആദ്യ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന പ്രധാനമന്ത്രി നര േന്ദ്ര മോദിയെ പരിഹസിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. തന്നെ മൗനിയായ പ്രധാനമന്ത്രി എന്ന് മോദി പരിഹസിച്ചിരുന ്നെന്നും എന്നാൽ, മാധ്യമങ്ങളെ കാണുന്നതിൽ താൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും മൻമോഹൻ സിങ് വ്യക്തമാക്കി.
താൻ മൗനിയായ പ്രധാനമന്ത്രിയാണെന്ന് ജനങ്ങൾ പറഞ്ഞിരുന്നു. പക്ഷെ, ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിൽ വിമുഖത കാണിച്ചിട്ടില്ല. മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകൾക്കും ശേഷവും വാർത്താസമ്മേളനം വിള ിക്കുകയും ചെയ്തിരുന്നുവെന്നും മൻമോഹൻ സിങ് വ്യക്തമാക്കി.
ചേഞ്ചിങ് ഇന്ത്യ എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന വേളയിലായിരുന്നു മോദി ഉയർത്തിയ വിമർശനങ്ങൾക്ക് മൻമോഹൻ സിങ് മറുപടി നൽകിയത്. 2018 ഡിസംബർ 18ന് മൻമോഹൻ സിങ്ങിന്‍റെ ഈ വിശദീകരണത്തിന് ഇപ്പോൾ പ്രസക്തിയേറുകയാണ്.
പ്രധാനമന്ത്രിയായ ശേഷം ചരിത്രത്തിലാദ്യമായി വാർത്ത സമ്മേളനത്തിലിരുന്ന നരേന്ദ്ര മോദി ഒരു ചോദ്യത്തിനും മറുപടി പറഞ്ഞിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിെൻറ അന്ത്യഘട്ടത്തിലെ പ്രചാരണത്തിനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച ൈവകീട്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അപ്രതീക്ഷിതമായി പങ്കെടുത്തത്.
വേദിയിലുള്ള ഒരു ബി.ജെ.പി നേതാവ്, ഒാരോ മാധ്യമപ്രവർത്തകരുടെയും േപരുവിളിക്കുകയായിരുന്നു. എന്നാൽ, ഇൗ രീതി ലംഘിച്ച ഒരു മാധ്യമപ്രവർത്തക, തനിക്ക് പ്രധാനമന്ത്രിയോടാണ് ചോദിക്കാനുള്ളതെന്നു പറഞ്ഞ് മോദിയോട് നേരിട്ട് ചോദിച്ചു. പ്രജ്ഞ സിങ് ഠാകൂർ ഗോദ്സെയെ കുറിച്ച് നടത്തിയ പ്രസ്താവന പൊറുക്കില്ലെന്നു പറഞ്ഞ മോദി അവർക്കെതിരെ എന്തു നടപടിയെടുക്കുമെന്നായിരുന്നു അവരുടെ ചോദ്യം. പതറിപ്പോയ മോദി, വാർത്തസേമ്മളനം നടത്തുന്നത് അമിത് ഷാ ആണെന്നും അദ്ദേഹമാണ് മറുപടി നൽകുകയെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.
അതിന് ശേഷം റഫാലിൽ പ്രതിപക്ഷം ഇത്രയൊക്കെ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി കൃത്യമായ മറുപടി പറയാത്തതെന്താണെന്ന ചോദ്യമുയർന്നപ്പോഴും മോദി അസ്വസ്ഥനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.