മുംബൈ: കോൺഗ്രസ് നേതാവ് മൻമോഹൻ സിങ് വിജയം വരിച്ച പ്രധാനമന്ത്രിയാണെന്നും ആകസ്മികമായി ആ പദവിയിൽ എത്തിയത ല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ജനങ്ങളുടെ ആദരവു നേടിയ നേതാവാണ് മൻമോഹൻ സിങ്ങെന്നും അദ്ദേഹം വ്യക്തമാക്കി.
മൻമോഹനെ കുറിച്ച് പുറത്തിറങ്ങിയ ‘ദ ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ’ എന്ന ചലച്ചിത്രത്തെ കുറിച്ചുയർന്ന വിവാദത്തിെൻറ പശ്ചാത്തലത്തിലാണ് റൗത്തിെൻറ പ്രതികരണം.
നരസിംഹ റാവുവിനുശേഷം രാഷ്ട്രത്തിന് ലഭിച്ച നേതാവാണ് മൻമോഹൻ. ആകസ്മികം എന്നതിലുപരി പ്രധാനമന്ത്രി പദത്തിൽ വിജയിച്ച നേതാവായാണ് താൻ അദ്ദേഹത്തെ കാണുന്നത് -റൗത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.