അമൃത്​സറിൽ നിന്ന്​ മത്​സരിക്കാനില്ലെന്ന്​ മൻമോഹൻ സിങ്​

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്​സറിൽ നിന്ന്​ ലോക്​സഭയി​േലക്ക്​ മത്​സരിക്കണമെന്ന അണികളുടെ ആവശ്യം മുൻ പ്രധാനമന്ത ്രി മൻമോഹൻ സിങ്​ നിരസിച്ചതായി സൂചന. മൻമോഹൻ സിങ്ങിനെ അമൃത്​സറിൽ നിന്ന്​ മത്​സരിപ്പിക്കണമെന്നും അത്​ പഞ്ചാബി കളെ സന്തോഷിപ്പിക്കുമെന്നും കോൺഗ്രസി​​െൻറ പഞ്ചാബ്​ യൂണിറ്റ്​ ആവർത്തിച്ച്​ ആവശ്യപ്പെടുന്നുണ്ട്​. എന്നാൽ മൻ മോഹൻ അനുകൂലമായല്ല പ്രതികരിച്ചതെന്നാണ്​ വിവരം.

മൻമോഹൻ സിങ്​ 1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ്​. ജൂൺ 14ന്​ അദ്ദേഹത്തി​​െൻറ കാലാവധി അവസാനിക്കും. അസമിൽ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങ്ങിനെ വിജയിപ്പിക്കാൻ വേണ്ടത്ര അംഗബലം കോൺഗ്രസിനില്ല.

ആദ്യമായല്ല മൻമാഹൻ സിങ്ങിന്​ അമൃത്​സർ മണ്ഡലം വാഗ്​ദാനം ചെയ്യുന്നത്​. 2009ൽ അനാരോഗ്യം മൂലം അദ്ദേഹം വാഗ്​ദാനം വേണ്ടെന്ന്​ വെക്കുകയായിരുന്നു. 2014 തെരഞ്ഞെടുപ്പിൽ ക്യാപ്​റ്റൻ അമരീന്ദർ സിങ്ങായിരുന്നു അമൃത്​സറിൽ നിന്ന്​ മത്​സരിച്ചിരുന്നത്​.

ലോക്​ സഭാ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങ്​ ഇതുവരെ​ വിജയിച്ചിട്ടില്ല. 1999ൽ സൗത്​ ഡൽഹിയിൽ നിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ മത്​സരിച്ചെങ്കിലും ബി.ജെ.പിയുടെ വി.കെ മൽഹോത്രയോട്​ പരാജയപ്പെടുകയായിരുന്നു.

Tags:    
News Summary - Manmohan Singh Refuse To Contest From Punjab - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.