ന്യൂഡൽഹി: മൻമോഹൻ സിങ്ങിെൻറ മൗനമായിരുന്നു ശരിയെന്നും ബി.ജെ.പി സൃഷ്ടിക്കുന്ന ബഹളം പരാജയമായിരുന്നുവെന്നും ജനം തിരിച്ചറിഞ്ഞതായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു. ഡൽഹിയിൽ നടന്ന 84ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധ്യക്ഷൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാവും. രാഹുൽ ഗാന്ധി െചേങ്കാട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നതുവരെ തനിക്ക് വിശ്രമമില്ല. ബി.ജെ.പിയുടെ വളർച്ച നിലച്ചു. അവർ മുള േപാലെയാണ്. പുറത്തുനിന്ന് നോക്കുേമ്പാൾ ഉയരത്തിലാണെന്ന് തോന്നുമെങ്കിലും അകം മുളപോലെ പൊള്ളയാണ് -സിദ്ദു പറഞ്ഞു.
കർഷകർ വിശന്ന് മരിക്കുന്നു, നെയ്ത്തുകാർക്ക് വസ്ത്രമില്ല, കൽപ്പണിക്കാരന് വീടില്ല. ഇതാണ് ഇപ്പോഴത്തെ ഇന്ത്യ എന്നും അദ്ദേഹം പരിഹസിച്ചു. പ്ലീനറിയിൽ പി. ചിദംബരം അവതരിപ്പിച്ച സാമ്പത്തിക പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.