ന്യൂഡൽഹി: 13 മാസത്തെ അതിർത്തിയിലെ കർഷക സമരത്തെ തുടർന്ന് കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടിവന്ന മൂന്ന് വിവാദ കാർഷികനിയമങ്ങളെ ഭൂരിഭാഗം കർഷക സംഘടനകളും പിന്തുണച്ചിരുന്നു എന്ന വിചിത്ര റിപ്പോർട്ടുമായി സുപ്രീംകോടതി സമിതി. മോദി സർക്കാറിന്റെ വിവാദ നിയമനിർമാണത്തെ പിന്തുണക്കുകയാണ് ഭൂരിഭാഗം സംഘടനകളും ചെയ്തതെന്ന് അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ഘൻവട് എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിലുണ്ട്. 266 കർഷക സംഘടനകളെ കണ്ടു, 19,027 നിവേദനങ്ങളും 1520 ഇ-മെയിലുകളും സ്വീകരിച്ചു. സർക്കാർ നിയമങ്ങൾ മൂന്നും പിൻവലിച്ചെങ്കിലും കർഷകരുമായി ബന്ധപ്പെട്ട ഭാവിയിലെ നയരൂപവത്കരണത്തിൽ റിപ്പോർട്ടിന് പ്രസക്തിയുണ്ടെന്ന വാദവും സമിതി അംഗങ്ങൾ മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.