മുംബൈയിൽ എയർ ഇന്ത്യ കരാർ ജീവനക്കാർ പണിമുടക്കി: വിമാനങ്ങൾ വൈകി

മുബൈ: എയർ ഇന്ത്യയുടെ കരാർ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന്​ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെടേണ്ട വിമാനങ്ങൾ വൈകി. എയർ ഇന്ത്യ എയർ ട്രാൻസ്​പോർട്ട്​ സർവീസ്​ ലിമിറ്റഡി​​​െൻറ (എ.​െഎ.എ.ടി.എസ്​. എൽ) ഭാഗമായി പ്രവർത്തിക്കുന്ന ​ഗ്രൗണ്ട്​ ജീവനക്കാരാണ്​ പണിമുടക്കിയത്​. ബുധനാഴ്​ച രാത്രി മുതൽ ഇവർ പണിമുടക്കുകയായിരുന്നു.

എ.​െഎ.എ.ടി.എസ്​. എൽ ജീവനക്കാരുടെ മിന്നൽ പണിമുടക്കി​​​െൻറ സാഹചര്യത്തിൽ വിമാന സർവീസുകൾ വൈകുകയാണ്​. വിമാനത്താവളത്തിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും യഥാസമയത്ത്​ സർവീസുകൾ നടത്താൻ ശ്രമിക്കുമെന്നും എയർ ഇന്ത്യ വക്താവ്​ അറിയിച്ചു.

Tags:    
News Summary - Many Flights Delayed In Mumbai Due To Transport Workers' Strike- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.