ഹാഥറസിൽ വാനിൽ ബസ് ഇടിച്ചുക‍യറി 12 പേർക്ക് ദാരുണാന്ത്യം; 16 പേർക്ക് പരിക്ക്

ഹാഥറസ്: ഉത്തർപ്രദേശിലെ ആഗ്ര - അലിഗഡ് ദേശീയപാതയിൽ ഹാഥറസിനു സമീപം വാനിൽ ബസ് ഇടിച്ച് 12 പേർക്ക് ദാരുണാന്ത്യം. വാനിന്‍റെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് വാനിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് നിപുൻ അഗർവാൾ പറഞ്ഞു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ആഗ്രയിൽനിന്ന് ഹാഥ്റസിലേക്കുള്ള യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി അടിയന്തര സഹായം പ്രഖ്യാപിച്ചു.  

Tags:    
News Summary - Many Killed After Bus-Van Collision On Agra-Aligarh National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.