ന്യൂഡൽഹി: പലരും തന്‍റെ 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിനെ പരിഹസിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഡിജിറ്റൽ നവീകരണത്തിന്റെ സാധ്യതകൾ താൻ മുൻകൂട്ടി കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 5ജി ഇന്‍റർനെറ്റ് സേവന സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജി സേവനങ്ങൾ ഇന്ത്യയെ വളർച്ചയിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ഡിജിറ്റൽ ഇന്ത്യയുടേയും ആത്മനിർഭർ ഭാരതിന്‍റെയും വിജയമാണെന്നും പറഞ്ഞു.
'5ജി സേവനങ്ങൾ ഇന്ത്യയുടെ ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നതിനാൽ ഇന്നൊരു ചരിത്ര ദിവസമാണ്. ഇത് ഡിജിറ്റൽ ഇന്ത്യയുടെ വിജയമാണ്. ഇന്ത്യ വിവര സാങ്കേതിക വിദ്യയുടെ ഉപഭോക്താവ് മാത്രമായി മാറില്ല, സാങ്കേതിക വിദ്യയുടെ വളർച്ചയിലും പ്രധാന പങ്കുവഹിക്കും.' -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്‍റെ വളർച്ചക്കും സാമ്പത്തിക വികസനത്തിനും 5ജി സേവനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.
തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യം 5ജി സേവനങ്ങൾ ലഭ്യമാകുക. തുടർന്ന് രണ്ട് വർഷത്തിനകം രാജ്യം മുഴുവൻ വ്യാപിപ്പിക്കും. സാമ്പത്തികമേഖലയിൽ 2035ഓടെ 45000കോടി ഡോളറിന്‍റെ സ്വാധീനമുണ്ടാക്കാൻ 5ജിക്കാവും എന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.