ഡെറാഡൂൺ: കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. 13 സന്യാസി സമൂഹങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇരു സന്യാസി സമൂഹവും ഏപ്രിൽ 17ന് ശേഷം കുംഭമേളയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കുംഭമേളയിൽ പങ്കെടുത്ത അഖിൽ ഭാരതീയ അഖാഡ പരിഷതിന്‍റെ പ്രസിഡന്‍റ് നരേന്ദ്ര ഗിരി കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലാണെന്നാണ് വിവരം. മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്യാസ സമൂഹങ്ങളുടെ കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം.
കുംഭമേളയിൽ പങ്കെടുത്ത രണ്ടായിരത്തോളും പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തിയത്. കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.