ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡിഷ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഭുവനേശ്വറിലെ ഡോയ്കാലു െറയിൽവേ സ്റ്റേഷനിൽ മാവോവാദി ആക്രമണം. ആർക്കും പരിക്കില്ല. സ്റ്റേഷനിൽ സ്ഫോടനം നടത്തിയ സംഘം മോദിക്കെതിരായ പോസ്റ്ററുകളും പതിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് 15-20 പേരടങ്ങുന്ന സംഘം സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ മാസ്റ്റർ എസ്.കെ. പരീദയെ പുറത്താക്കിയശേഷം ഇവർ സ്റ്റേഷനുമുന്നിൽ സ്ഫോടനം നടത്തി. പരീദയെയും സ്റ്റേഷനിലെ പോർട്ടർ ഗോബിന്ദ് ഹികാകയെയും കുറച്ച് സമയത്തേക്ക് ബന്ധികളാക്കി. പരീദയുടെ കൈയിലുണ്ടായിരുന്ന വാക്കിടോക്കി പിടിച്ചെടുത്തു. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
രാജ്യഗഡക്കും ടിട്ലാഗഡിനുമിടയിലെ ട്രെയിൻ ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. മോദിക്കും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനും എതിരായ പോസ്റ്റർ പതിച്ച ശേഷമാണ് സംഘം മടങ്ങിയത്. ഒഡിഷക്കാരല്ലാത്തവരെ പൊലീസിെൻറ തലപ്പത്ത് നിയമിക്കുന്നതിനെതിരെയും പോസ്റ്ററുകളുണ്ടായിരുന്നു. മാവോവാദികൾക്കായി തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബി.ജെ.പി ദേശീയ നിർവാഹകസമിതിയിൽ പെങ്കടുക്കുന്നതിനായി ഇൗ മാസം 15, 16 തീയതികളിലാണ് മോദി ഒഡിഷയിലെത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.