ഗയ: ബിഹാറിലെ ഗയയിൽ മുൻ ബി.ജെ.പി നേതാവിൻെറ വീട് മാവോയിസ്റ്റുകൾ തകർത്തു. അനുജ് കുമാർ സിൻഹയുടെ വീടാണ് തകർത്തത ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് വീട്ടിൽ അതിക്രമിച്ച് കയറിയത്. ഡൈനാമിറ്റ് ഉപയോഗിച്ച് വീട് ഭാഗികമായി തകർത്ത നിലയിലാണ്.
മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലുള്ളയാളാണ് അനുജ് കുമാറെന്ന് റിപ്പോർട്ടുണ്ട്. ബിഹാർ നിയമസഭയിലെ എം.എൽ.സിയായിരുന്നു അദ്ദേഹം.
അനുജ് കുമാറിൻെറ ബന്ധുവിനെ മാവോയിസ്റ്റുകൾ മർദിക്കുകയും വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് മിശ്ര പറഞ്ഞു. ആക്രമണത്തിന് ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ ഒട്ടിച്ച ശേഷമാണ് മാവോയിസ്റ്റുകൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.