റാഞ്ചി: തലക്ക് 15 ലക്ഷം വിലയിട്ട മാവോവാദി നേതാവ് കീഴടങ്ങി. ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിലായി 70ലധികം കേസുകളിൽ പ്രതിയായ സരബ്ജിത് യാദവ് എന്നും വിജയ് യാദവ് എന്നും അറിയപ്പെടുന്ന നവീൻ എന്നയാളാണ് സുരക്ഷാസേന മുമ്പാകെ കീഴടങ്ങിയത്.
സി.പി.ഐ -മാവോയിസ്റ്റ് മേഖല കമാൻഡറാണ് ഇദ്ദേഹം. ഝാർഖണ്ഡ് സർക്കാർ ആവിഷ്കരിച്ച ‘നയി ദിശ’ പദ്ധതി പ്രകാരം ഇതിനകം നിരവധി മാവോവാദികൾ കീഴടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.