മാവോവാദി നേതാവ്​ രൂപേഷിനെ കോടതിയിൽ ഹാജരാക്കി

ബംഗളൂരു: മാവോവാദി നേതാവ്​ ര​ൂപേഷിനെ കുടക്​ മടിക്കേരിയിലെ കോടതിയിൽ ഹാജരാക്കി. രൂപേഷ്​ അടങ്ങുന്ന സംഘം 2010ൽ കുടക്​ വനാതിർത്തിയിലെ ഭാഗമണ്ഡലക്കടുത്ത തരംഗല വില്ലേജ്​ സന്ദർശിച്ചതുമായി ബന്ധപ്പെട്ട്​ മടിക്കേരി റൂറൽ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസി​​​െൻറ വിചാരണക്കായാണ്​ കോടതിയിലെത്തിച്ചത്​.

കേരള -കർണാടക അതിർത്തി കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ‘കബനീദളം’ ഗ്രൂപ്പി​​​െൻറ തലവനായ വിക്രം ഗൗഡക്കൊപ്പമായിരുന്നു മാവോയിസ്​റ്റ്​ സംഘം കുടകിലെത്തിയതെന്നാണ്​ വിവരം. കെ.ജി. ബൊപ്പയ്യ എം.എൽ.യുടെ ഗ്രാമമായ കാനൂരിൽ 2016ൽ രൂപേഷ്​ എത്തിയിരുന്നത്​ സംബന്ധിച്ച്​ മറ്റൊരു കേസും നിലവിലുണ്ട്​. കേരള പൊലീസി​​​െൻറ കനത്ത കാവലിൽ മടിക്കേരി കോടതി വളപ്പിൽ വന്നിറങ്ങിയ രൂപേഷ്​ മാവോവാദി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി.

മാവോയിസത്തിനുവേണ്ടി പോരാടുന്നത്​ ഒരു കുറ്റമല്ലെന്നും സുധ ഭരദ്വാജ്​, അരുൺ ഫെരീറ, വരവര റാവു അടക്കമുള്ളവരെ പൊലീസ്​ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. കേസ്​ നടപടികൾ കോടതി നവംബർ 27ലേക്ക്​ മാറ്റി. കോടതി പരിസരത്ത്​ നക്​സൽ വിരുദ്ധ ​സ്​ക്വാഡി​​​െൻറ നിരീക്ഷണത്തിലായിരുന്നു കോടതിയും പരിസരവും. വിരാജ്​പേട്ട വഴി കേരള പൊലീസ്​ രൂപേഷിനെ തൃശൂരിലേക്ക്​ കൊണ്ടുപോയി.

Tags:    
News Summary - Maoist Leader Roopesh Produced in Court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.