ന്യൂഡൽഹി: വിവിധ കേസുകളിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡയെ ഒഡീഷയിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് രണ്ട് വർഷം തടവും 10000രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം 25000രൂപ പാണ്ഡ പിഴയായി ഒടുക്കണമെന്നും കോടതി വിധിച്ചു.
ഒഡീഷയിലെ ബെർഹാംപൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് സാഹു ആണ് പാണ്ഡയെ ശിക്ഷിച്ചത്. സർക്കാറിനെതിരെ ആക്രമണം നടത്താൻ പ്രതിഫലം നൽകിയെന്നതാണ് പാണ്ഡക്കെതിരെയുള്ള കുറ്റം.
2014 ജൂലൈ 17ന് മംഗൽവാരംപേട്ടയിലെ ഒരു വീട്ടിൽ നിന്നാണ് സബ്യസാചി പാണ്ഡ പൊലീസിൻെറ പിടിയിലായത്. ഇയാളിൽ നിന്ന് ഒരു റിവോൾവർ, 2,11000 രൂപ, നൂറ് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.