മാവോവാദി നേതാക്കളായ പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും അറസ്റ്റിൽ

ഹൈദരാബാദ്: സി.പി.ഐ മാവോയിസ്റ്റിന്‍റെ രണ്ടാമത്തെ കമാൻഡറായ പ്രശാന്ത് ബോസ് എന്ന കിഷൻ ദാ അറസ്റ്റിലായതായി ഝാർഖണ്ഡ് പൊലീസ്. മറ്റൊരു മുതിർന്ന നേതാവും പ്രശാന്ത് ബോസിന്‍റെ ഭാര്യയുമായ ഷീല മറാണ്ഡിയും അറസ്റ്റിലായിട്ടുണ്ട്.

2004ൽ സി.പി.ഐ മാവോയിസ്റ്റ് രൂപീകരിക്കുന്നതിനായി സി.പി.ഐ-എം.എല്ലുമായി (പീപ്പിൾസ് വാർ) ലയിക്കുന്നതിന് മുമ്പ് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്‍റർ ഓഫ് ഇന്ത്യയുടെ (എം.സി.സി.ഐ) തലവനായിരുന്നു കിഷൻ ദാ. ഷീല മറാണ്ഡിയും പാർട്ടിയിലെ മുതിർന്ന നേതാവാണ്. സി.പി.ഐ മാവോയിസ്റ്റിന്‍റെ നയരൂപീകരണ സെൻട്രൽ കമ്മിറ്റിയിലെ (സി.സി.) ഏക വനിതാ അംഗമാണ് ഷീല മറാണ്ഡി.

സരന്ദ വനമേഖലയിൽ നിന്നായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ പ്രശാന്ത് ബോസിന്‍റെ പ്രവർത്തനം. ഏകദേശം 75 വയസ്സുള്ള പ്രശാന്ത് ബോസ് അസുഖബാധിതനാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Maoist leaders Prashanth Bose wife Sheela Marandi arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.