മേദിനിനഗർ: ഝാർഖണ്ഡിൽ മാവോവാദികൾ റെയിൽപാളം തകർത്തു. മധ്യകിഴക്കൻ റെയിൽവേക്ക് കീഴിലെ സോനുവ- ലോട്പാഹർ സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സ്ഫോടനമെന്ന് പൊലീസ് പറഞ്ഞു. ലാതേഹാർ ജില്ലയിൽ ചക്രധർപുർ ഡിവിഷന് കീഴിൽ വരുന്നതാണ് സ്ഥലം.
ഇതോടെ ഹൗറ-മുംബൈ, ബർകകാന- ഗർവ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഝാർഖണ്ഡ് പൊലീസ് തലക്ക് ഒരു കോടി വിലയിട്ട മാവോവാദികളുടെ ഉന്നതനേതാവായ കിഷൻ ദായുടെ അറസ്റ്റിനെ തുടർന്ന് ശനിയാഴ്ച രാജ്യവ്യാപക ബന്ദിന് മാവോവാദികൾ ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധത്തിെൻറ ഭാഗമായാണ് റെയിൽപാളം തകർത്തതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.