പൂണൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതി തയാറാക്കുന്നതായി പൂണെ പൊലീസ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയേയും ഇല്ലാതാക്കാനാണ് ശ്രമമെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച ഒരു കത്ത് പിടിയിലായ ഒരു മാവോയിസ്റ്റ് നേതാവിൽ നിന്ന് കണ്ടെടുത്തുവെന്നും പൊലീസ് അവകാശപ്പെടുന്നു.
സി.പി.െഎ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആേരാപിക്കുന്ന നാല് പേർ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ദളിത് ആക്ടിവിസ്റ്റ് സുധീർ ധ്വാല, അഭിഭാഷകൻ സുരേന്ദ്ര ഗാണ്ഡിലിങ്, മഹേഷ് റൗട്ട്, സോമ സെൻ, റോന വിൽസൺ തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായവർ മാവോയിസ്റ്റുകളുടെ പ്രചാരണത്തിെൻറ മുഖ്യചുമതലക്കാരാണെന്നാണ് പൊലീസ് കണ്ടെത്തൽ.
എം.4 വിഭാഗത്തിലുൾപ്പെടുന്ന തോക്ക് ഉപയോഗിച്ച് മോദിയെ വധിക്കാൻ ഇവർ പദ്ധതി തയാറാക്കുന്നുവെന്നാണ് പൊലീസിെൻറ ആരോപണം. എൽ.ടി.ടി.ഇയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയെ വധിക്കാനാണ് ഇവരുടെ പദ്ധതിയെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.