ന്യൂഡൽഹി: കോവിഡ് കാല സാമ്പത്തിക ക്ഷീണം പതിയെ വിട്ടുപോകുന്നുവെന്ന സൂചന നൽകി മാർച്ച് മാസം രാജ്യത്തെ ജി.എസ്.ടി വരുമാനം 1.23,902 കോടിയെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ആറു മാസമായി ഒരു ലക്ഷംകോടി കടന്ന വരുമാനമാണ് റെക്കോഡ് തൊട്ട് ഒന്നേകാൽ ലക്ഷത്തിനരികെയെത്തിയത്. 2017 ജൂലൈയിൽ സംവിധാനം പ്രാബല്യത്തിൽവന്ന ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന ജി.എസ്.ടി വരുമാനമെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിലെ വരവിനെ അപേക്ഷിച്ച് 27 ശതമാനം കൂടുതലാണിത്.
കോവിഡിൽ കുരുങ്ങി രാജ്യം സ്തംഭിച്ചുനിന്ന ലോക്ഡൗൺ ഇടവേളക്കു ശേഷം സാമ്പത്തിക രംഗം പതിയെ ജീവൻവെച്ചുവരികയാണ്. മാർച്ച് മാസത്തിലെ കണക്കുകളിൽ 22,973 കോടിയാണ് കേന്ദ്ര ജി.എസ്.ടി വരുമാനം. സംസ്ഥാന ജി.എസ്.ടി 29,329 കോടി, അന്തർ സംസ്ഥാന ചരക്കുഗതാഗതത്തിനുള്ള ഐ.ജി.എസ്.ടി (സംയോജിത ചരക്കു സേവന നികുതി) 62,842 കോടി രൂപ, സെസ് 8,757 കോടി എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.