വിവാഹത്തർക്കം; പഞ്ചാബിൽ വരന്‍റെ മാതാവിനെ അർധനഗ്നയാക്കി നടത്തിച്ച് വധുവിന്‍റെ വീട്ടുകാർ

ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരണിയിലെ വൽതോഹ ഗ്രാമത്തിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ യുവാവിന്റെ അമ്മയെ അർധനഗ്നയാക്കി നടത്തിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

55കാരിയുടെ മകൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ അവളുടെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തിയപ്പോൾ ഈ സ്ത്രീ തനിച്ചായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇവരുടെ വസ്ത്രങ്ങൾ വലിച്ച്കീറുകയും മർദിക്കുകയും അർധനഗ്നയാക്കി ഗ്രാമത്തിലൂടെ പരേഡ് ചെയ്യിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - marital discord; In Punjab, the bride's family makes the groom's mother half-naked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.