ന്യൂഡൽഹി: ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകരമാക്കരുതെന്ന കേന്ദ്രമന്ത്രി സുഷമ സ്വരാജിൻെറ ഭർത്താവ് സ്വരാജ് കൗശലിൻെറ ട്വീറ്റ് വിവാദമായി. ദാമ്പത്യത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈകോടതിയിൽ വന്ന ഹരജിയിലാണ് സുപ്രീംകോടതി അഭിഭാഷകനും മുൻ ഗവർണറുമായ സ്വരാജ് കൗശൽ ട്വീറ്റ് ചെയ്തത്.
വൈവാഹിക ലൈംഗികബന്ധം ക്രിമിനൽകേസിൽ പെടുത്തുന്നത് വിവാഹമെന്ന സംവിധാനത്തെ അസ്ഥിരപ്പെടുത്തുമെന്നും കുടുംബ സംവിധാനങ്ങളെ സമ്മർദ്ദത്തിലാഴ്ത്തുമെന്നുമുള്ള ഒരു ലേഖനം പങ്കുവെച്ചാണ് വിവാദം ആരംഭിക്കുന്നത്. വീടിനുള്ളിലുള്ളതിനേക്കാൾ ഭർത്താക്കന്മാർ ജയിലിലായിരിക്കും ഉണ്ടായിരിക്കുക എന്നായിരുന്നു അദ്ദേഹത്തിൻെറ ട്വീറ്റ്. ദാമ്പത്യത്തിലെ ബലാത്സംഗത്തെ താങ്കൾ ന്യായീകരിക്കുകയാണോ എന്ന് ഒരാൾ അദ്ദേഹത്തോട് എന്നൊരാൾ മറു ട്വീറ്റിലൂടെ ചോദിച്ചു. വിവാഹേതര ബലാത്സംഗത്തിൽ ഒന്നുമില്ല, നമ്മുടെ ഭവനങ്ങൾ പൊലീസ് സ്റ്റേഷനാകാൻ പാടില്ല എന്നായിരുന്നു സ്വരാജിൻറെ മറുപടി.
അധികം വൈകാതെ സ്വരാജിൻെറ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടു. വിവാഹ ബന്ധങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു പലരും പ്രതികരിച്ചത്. ട്വീറ്റ് വൈറലായതോടെ കൗശൽ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലെ സ്വകാര്യത സംരക്ഷണം വർദ്ധിപ്പിച്ചു. ഇതോടെ പലർക്കും ട്വീറ്റ് കാണാൻ പറ്റാതായി. എങ്കിലും വിവാദ പ്രസ്താവനയുടെ സ്ക്രീൻഷോട്ടുകൾ വെച്ച് അദ്ദേഹത്തിൻെറ വാദത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.