ഭരണഘടനയെ സംരക്ഷിക്കുമെന്ന്​ പ്രതിജ്ഞയെടുത്ത് വധൂവരൻമാർ;​ പ്രക്ഷോഭ വേദിയിൽ മകന്‍റെ വിവാഹം നടത്തി കർഷക നേതാവ്​

ന്യൂഡൽഹി: കർഷക പ്രക്ഷോഭ വേദിയിൽ മകന്‍റെ വിവാഹം നടത്തി മധ്യപ്രദേശിലെ കർഷക നേതാവ്​. ​മധ്യപ്രദേശിലെ അതിർത്തി ജില്ലയായ രേവയിലാണ്​ വിവാഹം നടന്നത്​. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങ​ൾക്കെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കർഷകരെ സാക്ഷിയാക്കിയായിരുന്നു വിവാഹം.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന മുന്നറിയിപ്പാണ്​ ഇതിലൂടെ കേന്ദ്രസർക്കാറിന്​ നൽകുന്നതെന്ന്​ കർഷക ​േനതാവ്​ പറഞ്ഞു.

'മകന്‍റെ വിവാഹമാണെങ്കിൽപോലും പ്ര​േക്ഷാഭ സ്​ഥലത്തുനിന്ന്​ പിൻവാങ്ങില്ലെന്ന കരുത്തുറ്റ സന്ദേശമാണ്​ ഇതിലൂടെ കേന്ദ്രത്തിന്​ നൽകുന്നത്​. സ്​ത്രീധനമില്ലാ​െത നടത്തുന്ന ഈ വിവാഹത്തിലൂടെ സമൂഹത്തിന്​ സന്ദേശം നൽകാനും ഉദ്ദേശിക്കുന്നു. കൂടാതെ ഈ നഗരത്തിൽ ആദ്യമായാണ്​ വധുവിന്‍റെ ​നേതൃത്വത്തിലുള്ള വിവാഹം' -പിതാവ് രാംജിത്​ സിങ്​ പറഞ്ഞു.

ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സചിന്‍റെയും അസ്​മ സിങ്ങിൻെയും വിവാഹം​. ഭരണഘടനയെ സംരക്ഷിക്കുമെന്ന്​ വധൂവരൻമാർ പ്രതിജ്ഞയെടുത്തു. കൂടാതെ സാമൂഹിക പരിഷ്​കർത്താക്കളായ ബി.ആർ. അംബേദ്​കറുടെയും സാവിത്രിഭായ്​ ഫൂലെയുടെയും ചിത്രങ്ങൾക്ക്​ ചുറ്റും പ്രദക്ഷിണം നടത്തുകയും ചെയ്​തു.

വിവാഹ സമ്മാനമായി ലഭിച്ച പണവും സമ്മാനങ്ങളും കർഷക സംഘടനക്ക്​ കൈമാറി. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്ര​േക്ഷാഭത്തിൽനിന്ന്​ പിന്മാറില്ലെന്ന്​ വരൻ സചിൻ പറഞ്ഞു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളായി കർഷകർ ​ഡൽഹി അതിർത്തിയിൽ പ്രക്ഷോഭവുമായി തമ്പടിച്ചിരിക്കുകയാണ്​. നിയമങ്ങൾ പിൻവലിക്കണമെന്നും അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം. 

Tags:    
News Summary - Marriage At Madhya Pradesh Farmers Protest Site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.