യു.എന്നിലെ ഒരു വോട്ട്​ ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്​ത്തില്ല-നെതന്യാഹു

ന്യൂഡൽഹി: യു.എന്നിലെ ഒരു വോട്ട്​ ​കൊണ്ട്​ ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യ ഇസ്രായേലിനെതിരായി വോട്ട്​ ചെയ്​തത്​ ദു:ഖമുണ്ടാക്കിയെന്നും നെതന്യാഹു പറഞ്ഞു.  ഇന്ത്യയുമായുള്ള ബന്ധം സ്വർഗത്തിൽ നടക്കുന്ന വിവാഹത്തിന്​ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്​ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൊണ്ട്​ സാ​േങ്കതിക വിദ്യ, കൃഷി തുടങ്ങിയ പല മേഖലകളിലും പുരോഗതി ഉണ്ടാക്കാൻ സാധിക്കുമെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തെ മാറ്റാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്​ സാധിക്കുമെന്നും നെതന്യാഹു വ്യക്​തമാക്കി. 

കഴിഞ്ഞ മാസമാണ്​ ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച്​ യ​ു.എസ്​ നടപടിക്കെതിരെ​ ​െഎക്യരാഷ്​ട്രസഭ വോ​െട്ടടുപ്പ്​ നടത്തിയത്​. 127 രാജ്യങ്ങൾ യു.എസിനെ എതിർത്ത്​ വോട്ട്​ ചെയ്​തിരുന്നു. ഇന്ത്യയും യു.എസി​​െൻറ തീരുമാനത്തെ എതിർക്കുകയായിരുന്നു. ഇത്​ ബന്ധത്തിൽ വിള്ളൽ വീഴ്​ത്തില്ലെന്നാണ്​ നെതന്യാഹു വ്യക്​തമാക്കിയിരിക്കുന്നത്​.

Tags:    
News Summary - "Marriage Made In Heaven", UN Vote Won't Affect Ties: Netanyahu On India-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.