മുംബൈ: പ്രായപൂർത്തിയാകും മുമ്പ് നടന്നതിനാൽ അസാധുവായ വിവാഹം പെൺകുട്ടിക്ക് 18 തിക യുമ്പോൾ ഭർത്താവിന് ഒപ്പം ജീവിക്കാൻ സമ്മതമാകുന്ന പക്ഷം അംഗീക്കരിക്കാമെന്ന് ബോം ബെ ഹൈകോടതി. 14 കാരിയെ വിവാഹം ചെയ്ത് പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പ െട്ട് 56കാരനായ അഭിഭാഷകൻ നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ദാൻഗ്രെ എന്നിവരുടെ ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്.
ആദ്യ ഭാര്യയുടെ മരണത്തെ തുടർന്ന് 2015 ഏപ്രിലിലാണ് അഭിഭാഷകൻ 14 വയസ്സുകാരിയെ വിവാഹം ചെയ്തത്. 2017ൽ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും നിർന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ പരാതി. തുടർന്ന് അഭിഭാഷകനെയും മുത്തച്ഛനെയും മുത്തശ്ശിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ശൈശവ വിവാഹ നിരോധന നിയമങ്ങൾ പ്രകാരമാണ് കേസ്. മുത്തച്ഛനും മുത്തശ്ശിക്കും ഒരു മാസത്തിന് ശേഷവും അഭിഭാഷകന് 10 മാസത്തിന് ശേഷവും ജാമ്യം ലഭിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 18 തികഞ്ഞ പെൺകുട്ടി തനിക്കൊപ്പം ജീവിക്കാൻ തയാറാണെന്ന് കാണിച്ച് അഭിഭാഷകൻ തനിക്കെതിരായ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് ഹരജി നൽകുകയായിരുന്നു. അഭിഭാഷകന് ഒപ്പം ജീവിക്കാൻ തയാറാണെന്നും പരാതി പിൻവലിക്കുന്നതായും കാണിച്ച് പെൺകുട്ടിയും സത്യവാങ്മൂലം നൽകി. ഇതോടെയാണ് കോടതിയുടെ ഉത്തരവ്. ഇത് സമൂഹത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തെ പെൺകുട്ടിയുടെ ഭാവിയാണ് മുഖ്യമെന്ന് പറഞ്ഞ് കോടതി തള്ളി.
എങ്കിലും കേസ് റദ്ദാക്കാനുള്ള അപേക്ഷ കോടതി ഇപ്പോൾ പരിഗണിക്കാൻ വിസമ്മതിച്ചു. 10 ഏക്കർ ഭൂമി പെൺകുട്ടിയുടെ പേരിലാക്കാനും അവളുടെ പേരിൽ ഏഴ് ലക്ഷത്തിെൻറ സ്ഥിര നിക്ഷേപമെടുക്കാനും വിദ്യാഭ്യാസം ഉറപ്പുവരുത്താനും ഭർത്താവായ അഭിഭാഷകനോട് കോടതി നിർദേശിച്ചു. സെപ്റ്റംബറിനകം ഇവ പൂർത്തിയാക്കിയാൽ കേസ് റദ്ദാക്കുന്നത് അപ്പോൾ തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.