ന്യൂയോർക്ക്: മഹാമാരിക്കാലത്ത് റെസ്േറ്റാറന്റുകളിൽ ആളുകളെ കയറ്റിയിരുത്തി ഭക്ഷണം കൊടുത്തതാണ് കോവിഡ് വ്യാപനം കൂടാനും മരണസംഖ്യ വർധിക്കാനും കാരണമെന്ന് പഠനം. യു.എസ് ആസ്ഥാനമായ സെേന്റഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ (സി.ഡി.സി) വെള്ളിയാഴ്ച പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് റെസ്റ്റോറന്റുകളുടെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയെന്ന് വിശദീകരിക്കുന്നത്. അതേസമയം, മാസ്ക് ഉപയോഗിക്കുന്നത് കോവിഡ് 19 പടരുന്നതിനെ തടയുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാസ്ക് ധരിക്കുേമ്പാൾ രോഗികളുടെ എണ്ണവും മരണ സംഖ്യയും കുറയുന്നു. എന്നാൽ, ആളുകൾ കൂട്ടമായി റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്ന് സി.ഡി.സി ഡയറക്ടർ ഡോ. റോച്ചല്ലെ വലൻസ്കി വൈറ്റ്ഹൗസിൽ നടത്തിയ റിപ്പോർട്ട് അവതരണത്തിൽ പറഞ്ഞു.
യു.എസിൽ ചില സ്റ്റേറ്റുകൾ മാസ്ക് ഉപയോഗം നിർബന്ധമാക്കുന്നതിൽനിന്ന് പിന്നോട്ട് പോവുകയും, റെസ്റ്റോറന്റുകളുടെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങളും മുന്നറിയിപ്പുകളും തള്ളി കഴിഞ്ഞയാഴ്ച ടെക്സാസും കോവിഡ് 19 ന്‍റെ മുൻകരുതലുകളിൽ വ്യാപകമായ ഇളവുകൾ നൽകി. കോവിഡിനെ പ്രതിരോധിക്കുകയാണ് ഭരണകൂടത്തിന്‍റെ ലക്ഷ്യമെങ്കിൽ ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തേണ്ട ഒന്നാണ് റെസ്റ്റോറൻറ് കേന്ദ്രീകൃതമായ ഭക്ഷണ വിതരണമെന്ന് ഹാർവാർഡ് സർവകലാശാലയിലെ വിദഗ്ദ്ധനായ വില്യം ഹാനേജ് പറഞ്ഞു.
കഴിഞ്ഞവർഷം മാർച്ച് മുതൽ ഡിസംബർ വരെ വിവിധതലത്തിൽ േശഖരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് സി.ഡി.സി പഠന റിപ്പോർട്ട് തയാറാക്കിയത്. ജൂലൈയിൽ പത്ത് സംസ്ഥാനങ്ങളിൽ നടത്തിയ പഠനങ്ങളിൽ രോഗബാധിതരായ ആളുകൾ ഏതെങ്കിലും റെസ്റ്റോറന്‍റിൽനിന്ന് ഭക്ഷണം കഴിച്ചതായി കണ്ടെത്തി. എന്നാൽ മാസ്ക് നിർബന്ധമാക്കിയ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവുളളതായും കണ്ടെത്തിയതായി പഠനം പറയുന്നു.
നിയന്ത്രണങ്ങൾ നീക്കിയ ആദ്യ 40 ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും ഗണ്യമായ വർധനവ് ഉണ്ടായില്ല. എന്നാൽ അതിനുശേഷം, കേസുകളുടെ വളർച്ചാ നിരക്കിൽ ഏകദേശം ഒരു ശതമാനവും മരണ നിരക്കിൽ രണ്ട് മുതൽ മൂന്ന് ശതമാനം വരെ പോയിന്‍റുകളും വർധിച്ചു. ആദ്യഘട്ടത്തിൽ റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കാൻ പലരും മടികാണിച്ചത് കൊണ്ടാണ് രോഗ വ്യാപന തോത് കുറഞ്ഞത്. എന്നാൽ, കൂടുതൽ ഇളവുകൾ വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. റെസ്റ്റോറന്റിനുള്ളിൽ ഭക്ഷണം കൊടുക്കുന്നതിന് പകരം തുറന്ന ഇടങ്ങളിലേക്ക് മാറ്റുക. ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുക. ഭക്ഷണം കഴിക്കാത്ത നേരത്തെല്ലാം മാസ്ക് ധരിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുക തുടങ്ങിയ പ്രതിരോധ നടപടികൾ തുടരണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.