ചണ്ഡിഗഡ്: ഒരു ഇടവേളക്ക് ശേഷം മാസ്ക് വീണ്ടും നിർബന്ധമാക്കി ഹരിയാന. എന്‍.സി.ആർ പരിധിയിൽ വരുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാർ എന്നീ നാല് ജില്ലകളിലാണ് ഹരിയാന സർക്കാർ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയത്. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
ഹരിയാനയിൽ റിപ്പോർട്ട് ചെയ്ത 238 കൊവിഡ് കേസുകളിൽ 198 എണ്ണവും ഗുരുഗ്രാമിൽ നിന്നാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി അനിൽ വിജ് പറഞ്ഞു. ഗുരുഗ്രാമിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും വിജ് അറിയിച്ചു. ഗുരുഗ്രാമിലെ ഏതൊക്കെ പ്രദേശങ്ങളിൽ നിന്നാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയുന്നതെന്ന് സംഘം പഠിക്കും. ഇതനുസരിച്ച് പ്രദേശത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുമെന്നും ഇവിടുങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് വകഭേദം ഏതാണെന്ന് കണ്ടെത്താന്‍ സാമ്പിളുകൾ റോഹ്തക്കിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് മാസ്ക് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുഗ്രാ ജില്ലാഭരണകൂടം സംസ്ഥാന സർക്കാറിന് കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.