ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യത്ത് മാസ്ക് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യം പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് ചേരുന്ന യോഗത്തിൽ പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിക്കും.
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാസ്ക് ഉപയോഗിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ മാർഗങ്ങളിലേക്ക് ഉടൻ മടങ്ങണമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.