മന്ത്രി രാജേന്ദ്ര പാൽ ബുദ്ധമത പരിവർത്ത ചടങ്ങിൽ പ്രതിജ്ഞയെടുക്കുന്നു

ഡൽഹിയിൽ ബുദ്ധമതത്തിലേക്ക്​ കൂട്ട പരിവർത്തനം; ആപ്​ മന്ത്രി പ​ങ്കെടുത്തത്​ വിവാദമാക്കി ബി.ജെ.പി

ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിൽ ബുദ്ധമതത്തിലേക്ക് കൂട്ട​ പരിവർത്തനം. ഡൽഹി ജണ്ഡേവാലയിലുള്ള അംബേദ്​കർ ഭവനിൽ നടന്ന ബുദ്ധമത പരിവർത്ത ചടങ്ങിൽ ഡൽഹി സാമുഹ്യ ക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതമടക്കം ആയിരങ്ങൾ പ​ങ്കെടുത്തു​. 'ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരനിലും വിശ്വാസമില്ലെന്നും അവരെ ആരാധിക്കുകയില്ല' എന്നും ആളുകൾ പ്രതിജ്ഞയെടുത്തു.

രാജ്യത്തിന്‍റെ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം 1956 ഒക്ടോബറിൽ ബുദ്ധമതത്തിലേക്ക്​ പരിവർത്തനം നടത്തിയത്​ അടയാളപ്പെടുത്തുന്ന വാർഷിക പരിപാടിയായ 'ധമ്മ ചക്ര പ്രവർത്തനൻ ദിന'ത്തോട്​ അനുബന്ധിച് ഒക്​ടോബർ അഞ്ചിന്​ നടന്ന പരിപാടിയിലാണ്​​ ഡൽഹിയിൽ കൂട്ടപരിവർത്തം നടന്നത്​.


ബുദ്ധമത​ പരിവർത്തന ചടങ്ങിൽ മ​ന്ത്രി പ​ങ്കെടുത്തത് ചൂണ്ടിക്കാട്ടി ആം ആദ്​മി പാർട്ടിക്കെതിരെ​ ബി.ജെ.പി വർഗീയ പ്രചാരണം ആരംഭിച്ചു. എ.എ.പി​ മന്ത്രി ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുകയാണെന്ന് പരിപാടിയുടെ വീഡിയോ പങ്കുവെച്ച്​ ഡൽഹി ബി.ജെി.പി ഘടകം ട്വിറ്ററിൽ കുറിച്ചു. 'കെജ്രിവാളിന്‍റെ മന്ത്രി എങ്ങനെയാണ് ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്നത് എന്ന് നോക്കൂ. കെജ്രിവാളിന്‍റെയും എ.എ.പിയുടെയും ഹിന്ദു വിരുദ്ധ മുഖം എല്ലാവരുടെയും മുന്നിൽ വന്നിരിക്കുന്നു. ഹിന്ദു വിരുദ്ധ എ.എ.പിക്ക് പൊതുജനങ്ങൾ ഉടൻ തന്നെ തക്ക മറുപടി നൽകുമെന്നും ട്വീറ്റിൽ പറയുന്നു.

ഹിന്ദുമതത്തെ അപമാനിച്ചു എന്ന് ​കാണിച്ച്​ മന്ത്രിക്കെതിരെ ബി.ജെ.പി ഡൽഹി ​പ്രസിഡന്‍റ് ആദേശ്​ ഗുപ്​ത​ ഡൽഹി​ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്​. എന്നാൽ, താൻ ബുദ്ധമതത്തിൽ വിശ്വസിക്കുന്നതിൽ ആർക്കാണ്​ പ്രയാസമെന്ന്​ രാജേന്ദ്ര പാൽ ഗൗതം ചോദിച്ചു. ഏത്​ മതവും പിന്തുടരാനുള്ള സ്വാത​ന്ത്ര്യം ഭരണഘടന നൽകുന്നു. അവർ പരാതി നൽകട്ടെ.ദേശ വിരുദ്ധ പാർട്ടിയാണ്​ ബി.ജെ.പി. അവർക്ക്​ വ്യാജ കേസ്​ നൽകാനെ അറിയൂ എന്നും മന്ത്രി പ്രതികരിച്ചു.

Tags:    
News Summary - Mass conversion to Buddhism in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.