ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ താഴേക്ക് ചാടി; കളർ സ്മോക്ക് സ്പ്രേ പ്രയോഗിച്ചു

ന്യൂഡല്‍ഹി: ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ടു പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. മഞ്ഞനിറത്തിലൂള്ള കളർ സ്മോക്ക് സപ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ എം.പിമാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ഇതോടെ സഭാ നടപടികള്‍ ഉച്ചക്ക് രണ്ടുമണി നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചു. 

ഭരണപക്ഷ എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്.  ഖലിസ്താൻ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സാഗർ ശർമ, മനോരഞ്ജൻ എന്നീ പേരുകളിലുള്ളവരാണ് പിടിയിലായത്. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ മുഴക്കിയത്.

ഇതിനിടെ പാർലമെൻറിന് പുറത്തും കളർ സ്മോക്ക് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. 

എം.പിമാരെല്ലാം സുരക്ഷിതരാണ്. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെൻറിന് അകത്തേക്ക് കളർ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെൻറ് ആക്രമണ വാർഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 

അതേസമയം, മൈസൂർ കുടകിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികൾ ഉപയോഗിച്ചത്. സാഗർ ശർമ എന്ന പേരിലാണ് പാസ് നൽകിയത്.


Tags:    
News Summary - Massive security breach in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.