ന്യൂഡൽഹി: വനിതകളായ സൈനികർ, നാവികർ, വ്യോമസേനാംഗങ്ങൾ എന്നിവർക്ക് പദവി വ്യത്യാസമില്ലാതെ ഓഫിസർക്ക് തുല്യമായ പ്രസവാവധിയും ശിശു സംരക്ഷണം, കുട്ടികളെ ദത്തെടുക്കൽ അവധികളും അനുവദിക്കാനുള്ള നിർദേശത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുമതി നൽകി. ഉത്തരവ് നടപ്പാകുന്നതോടെ സൈനികരായ എല്ലാ സ്ത്രീകൾക്കും അവധി ഒരുപോലെ ബാധകമായിരിക്കും.
നിലവിൽ വനിത ഓഫിസർക്ക് മുഴുവൻ ശമ്പളത്തോടെ (രണ്ട് കുട്ടികൾക്ക് വരെ) 180 ദിവസത്തെ പ്രസവാവധിയാണ് ലഭിക്കുന്നത്. മൊത്തം സേവന കാലയളവിൽ 360 ശിശു സംരക്ഷണ അവധിയും അനുവദിച്ചിട്ടുണ്ട്. കുട്ടികളെ ദത്തെടുക്കലിന് വ്യവസ്ഥകൾക്ക് വിധേയമായി 180 അവധിയും ലഭിക്കും. സൈനികരായ സ്ത്രീകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.