ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ മുഴുകിയിരിക്കുകയാണ് ലോകം. യുവജനങ്ങൾ ഇൻറർനെറ്റിൽ മുങ്ങിത്താണിരിക്കുന്നു. ഈ കാലത്ത്, സോഷ്യൽ മീഡിയയിൽ മുഴുകാത്ത ഒരാളെ ജീവിതപങ്കാളിയായി ലഭിക്കണമെന്ന മോഹം അൽപം അതിരുകടന്നതാവും. അങ്ങനെയൊരു മോഹം പക്ഷേ, ഒരാൾ പരസ്യമായി തുറന്നുപറഞ്ഞു, അതും വൈവാഹിക പരസ്യത്തിലൂടെ. പശ്ചിമ ബംഗാളിൽനിന്നുള്ള 37 കാരനായ ഹൈക്കോടതി അഭിഭാഷനാണ് തെൻറ വൈവാഹിക പരസ്യത്തിൽ, 'സോഷ്യൽ മീഡിയക്ക് അടിമയാവാത്ത' ആളായിരിക്കണം പ്രതിശ്രുത വധുവെന്ന നിബന്ധന കൂടി ഉൾപെടുത്തിയത്.
രാജ്യത്തെ ഇംഗ്ലീഷ് ദിനപത്രങ്ങളിലൊന്നിൽ പ്രസിദ്ധീകരിച്ച ഈ വൈവാഹിക പരസ്യം വൈറലായിരിക്കുകയാണ്. ഐ.എ.എസ് ഓഫിസറായ നിതിൻ സങ്വാനാണ് പരസ്യത്തിലെ ഈ കൗതുകം ട്വിറ്ററിൽ ആദ്യം പോസ്റ്റ് ചെയ്തത്. ചാറ്റർജി എന്നു പേരുള്ള അഭിഭാഷകേൻറതാണ് പരസ്യം. താൻ യോഗ പ്രാക്ടീഷണറും കൂടിയാണെന്ന് ഇയാൾ പരസ്യത്തിൽ വ്യക്തമാക്കുന്നു. കാറും വീടുമുള്ള അഭിഭാഷക കുടുംബത്തിലെ അംഗമാണെന്നും വിശദീകരിക്കുന്നു. നിറവും ഉയരവും തൂക്കവും വിശദമാക്കുന്ന പരസ്യത്തിൽ കമർപുകൂറിൽ വില്ലേജ് ഹൗസുണ്ടെന്നും പറയുന്നു.
പ്രത്യേക ഡിമാൻഡുകളൊന്നുമില്ലെന്ന് പറയുേമ്പാഴും പ്രതിശ്രുത വധു ഉയരമുള്ള, മെലിഞ്ഞ, വെളുത്ത നിറത്തിലുള്ള സുന്ദരി ആയിരിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. ഏറ്റവുമൊടുവിലാണ് വധു സോഷ്യൽ മീഡിയ അഡിക്ട് ആയിരിക്കരുതെന്ന് നിർബന്ധമുണ്ടെന്ന, ആളുകളെ 'രസിപ്പിച്ച' ആ ഡിമാൻഡ്.
സങ്വാെൻറ ട്വിറ്റർ പോസ്റ്റ് വൈറലാവാൻ അധികം സമയം വേണ്ടിവന്നില്ല. മറ്റു സാമൂഹിക മാധ്യമങ്ങളിലും പരസ്യം പ്രചരിച്ചു. ഇതിനോടുള്ള ആളുകളുടെ കമൻറുകളായിരുന്നു ഏറെ രസകരം. ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ മുഴുകാത്ത പെൺകുട്ടിയെ വധുവായിക്കിട്ടണമെന്നാണ് നിബന്ധനയെങ്കിൽ താങ്കൾ എന്നും അവിവാഹിതനായി തുടരേണ്ടിവരും എന്നതായിരുന്നു കൂടുതൽ പേരിൽനിന്നുള്ള കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.