ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബി.ജെ.പി പ്രസിഡൻറ് കേശവ് പ്രസാദ് മൗര്യയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം താഴ്ന്ന മൗര്യയെ ഡൽഹിയിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും അടുത്ത ദിവസം ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു.
ഫൂൽപുർ എം.പിയായ കേശവ് പ്രസാദ് മൗര്യയെ യു.പി മുഖ്യമന്ത്രിയായി നിയമിച്ചേക്കേമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ പാർട്ടി അധ്യഷൻ അമിത് ഷാ മുഖ്യമന്ത്രിയെ നിർണയിക്കാനുള്ള ചുമതല മൗര്യക്ക് നൽകിയതോടെ ആ സാധ്യത ഇല്ലാതായി.
യു.പിയിൽ വൻ വിജയം നേടിയ ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.