സിന്ധ്യയെ ബി.ജെ.പിയിൽ ദൈവം രക്ഷിക്കട്ടെ -ദിഗ്​വിജയ സിങ്

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പിയിൽ ദൈവം രക്ഷിക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് ദിഗ്​വിജയ സിങ്. സിന്ധ് യക്ക് ആശംസയറിയിച്ചുകൊണ്ടാണ് ദിഗ്​വിജയ സിങ്ങിന്‍റെ പ്രസ്താവന.

'ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം കൈക്കൊണ്ട ജ്യോതിരാദിത്യ സിന്ധ്യക്ക് ഹൃദയപൂർവം അഭിനന്ദനങ്ങൾ. അദ്ദേഹത്തെ ബി.ജെ.പിയിൽ ദൈവം രക്ഷിക്കട്ടെ' -ദിഗ്​വിജയ സിങ്ങ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

18 വർഷത്തെ കോൺഗ്രസ് രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. മധ്യപ്രദേശ് കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ സിന്ധ്യ പാർട്ടിയിൽ നിന്ന് അകലുന്നതിന് കാരണമായി. ബുധനാഴ്ച ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ‍യുടെ സാന്നിധ്യത്തിൽ സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

Tags:    
News Summary - May God Keep Jyotiraditya Scindia Safe In BJP": Digvijaya Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.