ഹൈദരാബാദ്: കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. പുറത്തിറങ്ങുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും അതിന് ഇടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പാസ്പോർട്ട് പിടിച്ചെടുക്കും.
കൊറോണയെ തടയാൻ വ്യക്തികൾ തമ്മിൽ അകലം പാലിക്കുകയല്ലാതെ നിവൃത്തിയില്ല. ലോക് ഡൗൺ നടപ്പാക്കാൻ പ്രയാസം നേരിട്ടാൽ സൈന്യത്തെ വിളിക്കും. 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തും. സാധനങ്ങൾ പൂഴ്ത്തിവെക്കുന്നവർക്കും അമിത വില ഈടാക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.