അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തോടനുബന്ധിച്ച്, 11 മുസ്ലിംകള്‍ കൊല്ലപ്പെട്ട നരോദ ബസാര്‍ കലാപക്കേസില്‍ മുന്‍ മന്ത്രി മായ കോട്നാനിയുടെ മൊഴി വ്യാഴാഴ്ച പ്രത്യേക കോടതി രേഖപ്പെടുത്തും. നരോദ പാട്യ കേസില്‍ 28 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മായ കോട്നാനി നിലവില്‍ ജാമ്യത്തിലാണ്. ഇവര്‍ക്കൊപ്പം കേസില്‍ പ്രതികളായ മറ്റു 10 പേരുടെ മൊഴികളും നാളെ രേഖപ്പെടുത്തും. കേസില്‍ മൊത്തം 83 പ്രതികളാണുള്ളത്. ഇതില്‍ 48 പേരുടെ മൊഴി ഇതിനകം എടുത്തിട്ടുണ്ട്.
കേസ് ഇഴഞ്ഞുപോകുന്നതില്‍ നേരത്തേ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആറ് മാസത്തിനുള്ള വിചാരണ തീര്‍ക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. കലാപം നടക്കുമ്പോള്‍ മായ കോട്നാനി നരേന്ദ്ര മോദി മന്ത്രിസഭയില്‍ വനിത, ശിശുക്ഷേമ വകുപ്പിന്‍െറ ചുമതലയാണ് വഹിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.