ബി.എസ്.പി നേതാവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -മായാവതി

ചെ​ന്നൈ: ബി.​എ​സ്.​പി ​ത​മി​ഴ്നാ​ട് പ്ര​സി​ഡ​ന്റ് കെ. ​ആം​സ്ട്രോ​ങ്ങി​ന്റെ കൊ​ല​പാ​ത​കം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യാ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ലെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. ചെ​ന്നൈ​യി​ൽ ആം​സ്ട്രോ​ങ്ങി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ. പെ​ര​മ്പൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ പു​ഷ്പ​ച​ക്ര​വും അ​ർ​പ്പി​ച്ചു.

‘ആം​സ്ട്രോ​ങ്ങി​ന്റെ കൊ​ല​പാ​ത​കം വ്യ​ക്ത​മാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന​മി​ല്ലെ​ന്നാ​ണ്. അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ ഇ​പ്പോ​ഴും പി​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. നീ​തി ഉ​റ​പ്പാ​ക്കാ​ൻ അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക്ക് വി​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. -മാ​യാ​വ​തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ആം​സ്ട്രോ​ങ്ങി​ന്റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ദ​ലി​ത് വി​ഭാ​ഗം ആ​ശ​ങ്ക​യി​ലാ​ണെ​ന്നും സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആം​സ്ട്രോ​ങ്ങി​നെ (52) ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Mayawati demands CBI probe into Tamil Nadu leader's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.