ന്യൂഡൽഹി: കോൺഗ്രസ് മുൻപ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒമ്പതു പ്രതിപ ക്ഷ പാർട്ടികളുടെ നേതാക്കൾ ശനിയാഴ്ച നടത്തിയ കശ്മീർ യാത്രയെ വിമർശിച്ച് ബി.എസ്. പി നേതാവ് മായാവതി. അവിടത്തെ സാഹചര്യങ്ങൾ സാധാരണനിലയിലാകാൻ സമയമെടുക്കുമെന്നു ം അക്കാര്യം പോകുന്നതിനുമുമ്പ് ചിന്തിക്കണമായിരുന്നു എന്നുമാണ് മായാവതിയുടെ പക്ഷം.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പട നയിച്ച് സ്വയംപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർഥിയായി നിലകൊണ്ട മായാവതി, തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളിൽ കളംമാറ്റി ചവിട്ടുന്നതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ പ്രസ്താവന.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞതിനെ പാർലമെൻറിൽ ബി.എസ്.പി അനുകൂലിച്ചിരുന്നു. ഭരണഘടനശിൽപി ഡോ. ബി.ആർ. അംബേദ്കർ ഒരിക്കലും 370ന് അനുകൂലമായിരുന്നില്ലെന്നും, രാജ്യത്തിെൻറ െഎക്യത്തെയാണ് പിന്തുണച്ചതെന്നും മായാവതി ട്വിറ്ററിൽ പറഞ്ഞു. അതുകൊണ്ടാണ് പ്രത്യേക പദവി നീക്കുന്നതിനെ ബി.എസ്.പി പിന്തുണച്ചത്.
69 വർഷത്തിനു ശേഷം 370 മാറ്റുേമ്പാൾ, സാഹചര്യങ്ങൾ സാധാരണ നിലയിലെത്താൻ കുറച്ചു സമയം വേണ്ടിവരും. അതിനു കാത്തുനിൽക്കുകയാണ് വേണ്ടത്. സുപ്രീംകോടതിയും അതാണ് പറഞ്ഞത്. ഇക്കാര്യങ്ങൾ കശ്മീരിൽ പോകും മുമ്പ് ആലോചിക്കണമായിരുന്നു. ബി.ജെ.പിക്ക് രാഷ്ട്രീയം കളിക്കാൻ പ്രതിപക്ഷം അവസരം നൽകുകയാണെന്നും മായാവതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.