ന്യൂഡൽഹി: മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ മൊഴി നൽകി. അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെയാണ് ബുധനാഴ്ച ഡൽഹി മെട്രോ പൊളിറ്റൻ കോടതിയിലെത്തി മൊഴി നൽകിയത്.
തനിക്കെതിരെ മാധ്യമപ്രവർത്തക വ്യാജ ആരോപണമാണ് ഉന്നയിച്ചത്. ആരോപണം തനിക്ക് മാനഹാനിയുണ്ടാക്കി. വ്യാജ ആരോപണം സൃഷ്ടിച്ച് തന്നെ ആക്രമിക്കുകയായിരുന്നു. ജനങ്ങളുെട മുന്നിൽ തെൻറ പ്രശസ്തിയെ ബാധിച്ചെന്നും അദ്ദേഹം മൊഴി നൽകി.
മാധ്യമപ്രവര്‍ത്തന പരിശീലനത്തിനെത്തിയ തന്നെ അഭിമുഖത്തിന് എന്ന വ്യാജേന ഹോട്ടല്‍മുറിയിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിെയന്നായിരുന്നു പ്രിയയുടെ ആരോപണം. പ്രിയയടക്കം 20 വനിത മാധ്യമ പ്രവർത്തകരാണ് അക്ബറിെൻറ ലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപണം ഉന്നയിച്ചത്.
വിവാദങ്ങൾ ഉയർന്ന സമയത്ത് അക്ബർ വിദേശ സന്ദർശനത്തിെൻറ ഭാഗമായി ആഫ്രിക്കയിലായിരുന്നു. തിരിച്ചെത്തി ദിവസങ്ങൾക്കകം അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.